തിരുവനന്തപുരത്ത് തോട് വൃത്തിയാക്കുന്നതിനിടെ അപകടം; തൊഴിലാളിയെ കാണാതായി
Saturday, July 13, 2024 12:17 PM IST
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങിയ ആളെ കാണാനില്ല. തിരുവനന്തപുരം കോര്‍പറേഷനിലെ കരാര്‍ ജീവനക്കാരനായ മാരായിമുട്ടം സ്വദേശി ജോയിയെ ആണ് കാണാതായത്.
തോട്ടിലെ മാലിന്യങ്ങള്‍ വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം. തോട്ടിലെ ഒഴുക്കില്പെടുകയോ മാലിന്യങ്ങള്‍ക്കിടയില്‍ കുടുങ്ങുകയോ ചെയ്തെന്നാണ് സംശയം. ഫയര്‍ഫോഴ്സ് അടക്കം സ്ഥലത്തെത്തി ഇയാളെ രക്ഷപെടുത്താനുള്ള ശ്രമം തുടരുകയാണ്.