കുഴികള്‍ അടയ്ക്കണം; അരൂര്‍ -തുറവൂര്‍ ദേശീയപാതയിലെ ഗതാഗത നിയന്ത്രണം തുടരും
Saturday, July 13, 2024 9:39 AM IST
കൊച്ചി: മേല്‍പ്പാത നിര്‍മാണം നടക്കുന്ന അരൂര്‍-തുറവൂര്‍ ദേശീയ പാതയിലെ കുഴികള്‍ അടയ്ക്കാന്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരുന്നു. ഞായറാഴ്ചവരെ റോഡ് അടച്ചിടും. ഒരു ഭാഗത്തെ റോഡ് അടച്ചിട്ടാണ് കുഴികള്‍ അടയ്ക്കുന്നത്.
ഹൈവേയിലൂടെ തുറവൂര്‍ നിന്ന് അരൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം മാത്രമാണ് അനുവദിക്കുക. അരൂരില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ അരൂക്കുറ്റി- തൈക്കാട്ടുശേരി വഴി തിരിഞ്ഞു പോകണം. വലിയ ഭാര വാഹനങ്ങള്‍ ഇതുവഴി കടത്തി വിടില്ല.
അതേസമയം, ഹൈക്കോടതി നിര്‍ദേശപ്രകാരം ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് തുറവൂര്‍-അരൂര്‍ മേല്‍പ്പാത നിര്‍മാണ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. പ്രദേശത്തെ സ്കൂളുകളുടെ മുന്‍വശത്ത് നടപ്പാത തയാറാക്കാനും കുട്ടികൾക്ക് ദേശീയപാത മുറിച്ചു കടക്കുന്നതിന് സുഗമമായ സംവിധാനം ഒരുക്കാനും തീരുമാനമായി.