നാലാം ടി20 ഇന്ന് ; ജയിച്ചാൽ പരന്പര ഇന്ത്യയ്ക്ക്
Saturday, July 13, 2024 6:44 AM IST
ഹരാരെ: സിംബാബ്വെയ്ക്ക് എതിരായ ട്വന്റി-20 ക്രിക്കറ്റ് പരന്പര സ്വന്തമാക്കാൻ ടീം ഇന്ത്യ ഇന്ന് ഇറങ്ങും. അഞ്ചു മത്സരങ്ങളുടെ പരന്പരയിൽ 2-1 ഇന്ത്യ മുന്നിലാണ്.
ആദ്യ മത്സരത്തിൽ സിംബാബ്വെ വിജയിച്ചപ്പോൾ രണ്ടും മൂന്നും മത്സരങ്ങൾ ഇന്ത്യ നേടിയിരുന്നു. ഇന്ത്യൻ സമയം വൈകുന്നേരം 4.30നാണ് മത്സരം.
മൂന്നാം ടി20യിൽ 23 റൺസിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ശുഭ്മാൻ ഗില്ല് നായകനായ ടീമിൽ സഞ്ജു സാംസൺ ഉപനായകനാണ്.