തി​രു​വ​ന​ന്ത​പു​രം: ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടെ വി​വി​ധ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ കാ​ല​താ​മ​സം നേ​രി​ടു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ന​ട​പ​ടി​യു​മാ​യി കെ​എ​സ്ഇ​ബി. പു​തി​യ വൈ​ദ്യു​തി ഉ​ത്പാ​ദ​ന പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ കെ​എ​സ്ഇ​ബി​യു​ടെ പ​ദ്ധ​തി നി​ർ​വ​ഹ​ണ വി​ഭാ​ഗം ഉ​ട​ൻ പു​നഃ​സം​ഘ​ടി​പ്പി​ക്കും.

2009 ൽ ​ആ​രം​ഭി​ച്ച പ​ള്ളി​വാ​സ​ൽ എ​ക്സ്റ്റ​ൻ​ഷ​ൻ, ചെ​ങ്കു​ളം ഓ​ഗ്‌​മെ​ന്‍റേ​ഷ​ൻ പ​ദ്ധ​തി​യും എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല. 15 വ​ർ​ഷ​ത്തി​നി​ട​യി​ൽ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളി​ൽ​നി​ന്ന്‌ 192.91 മെ​ഗാ​വാ​ട്ട് മാ​ത്ര​മാ​ണ് കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. 40 മെ​ഗാ​വാ​ട്ടി​ന്‍റെ തോ​ട്ടി​യാ​ർ പ​ദ്ധ​തി 17 വ​ർ​ഷ​മാ​യി​ട്ടും പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.

പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​രി​ച​യ​ക്കു​റ​വും അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന സ്ഥ​ലം​മാ​റ്റ​വും പ്രോ​ജ​ക്ട് വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചി​രു​ന്നു. ഇ​തൊ​ഴി​വാ​ക്കാ​ൻ ചീ​ഫ് എ​ൻ​ജി​നി​യ​ർ​ക്ക് പു​തി​യ പ​ദ്ധ​തി​ക​ളു​ടെ മേ​ൽ​നോ​ട്ട​ച്ചു​മ​ത​ല ന​ൽ​കി.