മുംബൈയിൽ കനത്ത മഴ
Friday, July 12, 2024 5:11 PM IST
മുംബൈ: കനത്ത മഴയെത്തുടർന്നു മുംബൈയിൽ വെള്ളക്കെട്ട്. റോഡുകളിലും റെയിൽവേ ട്രാക്കുകളിലും വെള്ളം കയറിയതിനെ തുടർന്നു ഗതാഗതം തടസപ്പെട്ടു.
വിമാന സർവീസുകളെയും മഴ പ്രതികൂലമായി ബാധിച്ചേക്കും. വെള്ളിയാഴ്ച നഗരത്തിലുടനീളം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നവി മുംബൈയിലും താനെയിലും ഓറഞ്ച് അലർട്ടാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നഗരത്തിൽ മിക്കയിടങ്ങളിലും കനത്തതോ അതിശക്തമായതോ ആയ മഴ രേഖപ്പെടുത്തിയതായി പ്രാദേശിക കാലാവസ്ഥാ വിഭാഗം അറിയിച്ചു.