വിദ്യാർഥിനികളുടെ ചിത്രങ്ങൾ അശ്ലീല എഫ്ബി ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവം; രോഹിത് റിമാൻഡിൽ
Friday, July 12, 2024 12:22 PM IST
കൊച്ചി: കാലടി ശ്രീങ്കര കോളജിലെ വിദ്യാർഥിനികളുടെ ചിത്രങ്ങൾ അശ്ലീലരീതിയിൽ സമൂഹമാധ്യമ പേജുകളിലിട്ട സംഭവത്തിൽ മുൻ എസ്എഫ്ഐ നേതാവായ രോഹിത്തിനെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ട രോഹിത്തിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്യുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം ഫേസ്ബുക്ക് പേജുകളിലിട്ടതിനാണ് രോഹിത്തിനെ വീണ്ടും കസ്റ്റഡിയിലെടുത്തത്. പോക്സോ വകുപ്പ് ഉൾപ്പെടെ ചേർത്താണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്.
നേരത്തേ അറസ്റ്റ് ചെയ്ത രോഹിത്തിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട നടപടിക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.