സേവനങ്ങള്‍ക്ക് ഈടാക്കുന്ന ഫീസുകള്‍ കൂട്ടാന്‍ ഒരുങ്ങി സര്‍ക്കാര്‍
Friday, July 12, 2024 7:29 AM IST
തിരുവനന്തപുരം: സേവനങ്ങള്‍ക്ക് ഈടാക്കുന്ന ഫീസുകള്‍ കൂട്ടാന്‍ ഒരുങ്ങി സര്‍ക്കാര്‍. നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
ഫീസുകള്‍ പരിഷ്ക്കരിക്കുന്നതിനും നികുതിയേതര വരുമാനം വര്‍ധിപ്പിക്കാനുമുളള നിര്‍ദേശങ്ങള്‍ പരിശോധിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനുള്ള ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ വകുപ്പ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്കി.
സര്‍ക്കാരിന്റെ മുന്‍ഗണന മാറുന്നതിന്റെ ഭാഗമായി പണം കണ്ടെത്തുന്നതിനായി വകുപ്പുകളുടെ പദ്ധതി വിഹിതം പുനക്രമീകരിക്കാനും തീരുമാനമുണ്ട്. തുടരുന്ന പദ്ധതികളാണെങ്കിലും പ്രൊജക്ടിന്റെ അനിവാര്യത പരിശോധിക്കാനാണ് തീരുമാനം.