സൗദി എയര്‍ലൈന്‍സ് വിമാനത്തിന്റെ ടയറിന് തീപിടിച്ചു
Thursday, July 11, 2024 6:07 PM IST
ഇസ്ലാമാബാദ്: സൗദി എയര്‍ലൈന്‍സ് വിമാനത്തിന്റെ ടയറിനു തീപിടിച്ചു. റിയാദിൽ നിന്ന് 297 യാത്രക്കാരുമായി പാക്കിസ്ഥാനിലെ പെഷവാറിലേക്ക് പറന്ന സൗദി എയർലൈൻസിന്റെ ടയറിനാണ് തീപിടിച്ചത്.
വിമാനത്തിൽനിന്നു പുക ഉയർന്നതിനെത്തുടർന്ന് അടിയന്തരമായി ലാൻഡ്ചെയ്തു. പെഷവാറിൽ വിമാനം ലാൻഡ് ചെയ്യാനിരിക്കെയാണ് വിമാനത്തിന്റെ ടയറിൽ നിന്ന് പുക ഉയർന്നത്.
വിമാനം ലാൻഡ് ചെയ്തതിനു പിന്നാലെ എമർജൻസി വാതിലിൽ കൂടി യാത്രക്കാരെ സുരക്ഷിതരായി നിലത്തിറക്കി. സൗദി എയര്‍ലൈൻസിന്റെ എസ്വി 792 വിമാനത്തിലാണ് തീപിടിത്തമുണ്ടായത്. ആർക്കും പരിക്കുകളില്ല.