ഗ്യാസ് സിലിണ്ടർ ചോർന്നു, ഹോട്ടലിന് തീപിടിച്ചു
Thursday, July 11, 2024 11:52 AM IST
വൈപ്പിൻ: കൊച്ചിയിൽ ഗ്യാസ് സിലിണ്ടർ ചോർന്നതിനു പിന്നാലെ ഹോട്ടലിനു തീപിടിച്ചു. ഞാറക്കൽ പോലീസ് സ്റ്റേഷനു സമീപമുള്ള ജനകീയ ഹോട്ടലിൽ ഇന്നു പുലർച്ചെ 5.45 നാണ് സംഭവം. തുടർന്ന് സ്റ്റേഷനിൽ ഉണ്ടായിരുന്ന പോലീസുകാരെത്തി തീ നിയന്ത്രണവിധേയമാക്കി.
പിന്നാലെ മാലിപ്പുറത്തുനിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തുകയും തീ പൂർണമായും അണയ്ക്കുകയും ചെയ്തു. ആർക്കും പരിക്കില്ല.
കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന ഈ ഹോട്ടൽ കെട്ടിടം ഞാറക്കൽ പൂന്തോടത്ത് സന്തോഷിന്റേതാണ്.