സർക്കാർ സ്കൂളിലെ പരിപാടിക്ക് മുഖ്യാതിഥി സഞ്ജു ടെക്കി
Thursday, July 11, 2024 11:43 AM IST
ആലപ്പുഴ: റോഡ് നിയമലംഘനത്തിന് നടപടി നേരിട്ട യൂട്യൂബര്‍ സഞ്ജു ടെക്കി സര്‍ക്കാര്‍ സ്കൂളിലെ ചടങ്ങിന് മുഖ്യാതിഥി. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ എന്നാണ് സഞ്ജുവിന് നോട്ടീസിൽ നൽകിയിരിക്കുന്ന വിശേഷണം.
സിപിഎം നേതാവായ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗമാണ് മണ്ണഞ്ചേരി ഹൈസ്കൂളിൽ നടക്കുന്ന പരിപാടിയുടെ സംഘാടകന്‍. മഴവില്ല് എന്ന പേരിൽ കുട്ടികളുടെ മാഗസിൻ പ്രകാശനം ചെയ്യുന്ന പരിപാടി ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ്. എന്നാൽ സഞ്ജു പരിപാടിയിൽ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല.
കാറിനുള്ളിൽ സ്വിമ്മിംഗ് പൂള് നിര്‍മിച്ചതിന് സഞ്ജുവിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. തുടർച്ചയായി നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ട ആളെയാണോ കുട്ടികൾക്ക് മുന്നിൽ മാതൃകയായി അവതരിപ്പിക്കേണ്ടതെന്ന് വിമർശനമുയരുന്നുണ്ട്.