തി​രു​വ​ന​ന്ത​പു​രം: മ​ല​ബാ​റി​ൽ പ്ല​സ് വ​ണ്‍ താ​ത്കാ​ലി​ക ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​ന്നു നി​യ​മ​സ​ഭ​യി​ൽ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും. ശൂ​ന്യ​വേ​ള​യ്ക്കു ശേ​ഷം പൊ​തു​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ച​ട്ടം 300 പ്ര​കാ​രം പ്ര​ത്യേ​ക പ്ര​സ്താ​വ​ന ന​ട​ത്തും.

മ​ല​ബാ​റി​ൽ പ്ര​ത്യേ​കി​ച്ചു മ​ല​പ്പു​റം ജി​ല്ല​യി​ൽ പ്ല​സ് വ​ണ്ണി​നു വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ്ര​വേ​ശ​നം ല​ഭി​ക്കാ​തെ ക​ടു​ത്ത പ്ര​തി​സ​ന്ധി നി​ല​നി​ൽ​ക്കു​ന്ന​താ​യി വ്യാ​പ​ക​പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

പ്ര​തി​പ​ക്ഷ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ ഇ​തി​ന്‍റെ പേ​രി​ൽ പ്ര​ക്ഷോ​ഭ​വും ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​ക്കാ​ര്യം പ​ഠി​ക്കാ​ൻ ര​ണ്ടം​ഗ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചു. 135 താ​ത്കാ​ലി​ക ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കാ​നാ​ണ് ഇ​വ​രു​ടെ ശി​പാ​ർ​ശ.