പിഎസ്സി മെന്പർ കോഴ സിപിഎമ്മിന്റെ ആഭ്യന്തരകാര്യമല്ല: കെ. സുരേന്ദ്രൻ
Thursday, July 11, 2024 7:14 AM IST
തിരുവനന്തപുരം: പിഎസ്സി നിയമനത്തിനു കോഴ വാങ്ങിയ സംഭവത്തിൽ പാർട്ടി അന്വേഷണം നടത്താൻ അതു സിപിഎമ്മിന്റെ ആഭ്യന്തരകാര്യമല്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
50 ലക്ഷം കോഴ കൊടുത്തു മെന്പറാകുന്നവർ അവിടെ അഴിമതി നടത്തുമെന്ന് ഉറപ്പാണ്. ആരോപണവിധേയനെതിരേ പാർട്ടി നടപടിയെടുക്കുമെന്നാണു പറയുന്നത്. ഏരിയ കമ്മിറ്റി അംഗത്തിനു പിഎസ്സി മെന്പറെ നിയമിക്കാനാകുമോ.
മന്ത്രി മുഹമ്മദ് റിയാസോ മുഖ്യമന്ത്രിയോ അറിയാതെ മെന്പർമാരെ നിയമിക്കാനാവില്ല. നിയമവാഴ്ച കേരളത്തിൽ അട്ടിമറിക്കപ്പെടുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.