തൃ​ശൂ​ർ: കാ​ല​ടി ശ​ങ്ക​രാ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ചി​ത്രം ഫേ​സ്ബു​ക്കി​ലെ അ​ശ്ലീ​ല ഗ്രൂ​പ്പു​ക​ളി​ൽ പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി രോ​ഹി​ത്തി​നെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട രോ​ഹി​ത്തി​നെ കാ​ല​ടി പോ​ലീ​സ് ആ​ണ് വീ​ണ്ടും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യു​ടെ ചി​ത്രം ഗ്രൂ​പ്പു​ക​ളി​ൽ പ്ര​ച​രി​പ്പി​ച്ചെ​ന്ന പു​തി​യ പ​രാ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. രോ​ഹി​ത്തി​നെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​തി​നെ​തി​രെ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​ണ് പു​തി​യ കേ​സി​ലെ പോ​ലീ​സ് ന​ട​പ​ടി.

നേ​ര​ത്തെ ഇ​രു​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​യാ​ൾ അ​ശ്ലീ​ല എ​ഫ്ബി ഗ്രൂ​പ്പു​ക​ളി​ൽ പ​ങ്കു​വെ​ച്ച​ത്. ഒ​രു വി​ദ്യാ​ർ​ഥി​നി ന​ൽ​കി​യ പ​രാ​തി​യി​ൽ രോ​ഹി​ത്തി​നെ അ​റ​സ്റ്റ് ചെ​യ്തു സ്റ്റേ​ഷ​ൻ ജാ​മ്യം ന​ൽ​കി വി​ട്ട​യ​ക്കു​ക​യും ചെ​യ്തി​രു​ന്നു.