കഞ്ചാവ് മിഠായിയുമായി ഉത്തർപ്രദേശ് സ്വദേശി പിടിയിൽ
Thursday, July 11, 2024 12:32 AM IST
തൃശൂര്‍: തൃശൂരിൽ കഞ്ചാവ് മിഠായിയുമായി ഉത്തർപ്രദേശ് സ്വദേശിയെ പോലീസ് പിടികൂടി. യു പി സ്വദേശി രാജു സോന്‍ങ്കറിനെ(43) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
ഇയാളിൽ നിന്നും അരക്കിലോ കഞ്ചാവ് മിഠായി പോലീസ് പിടികൂടി. സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ഒല്ലൂര്‍ പോലീസും സംയുക്തമായാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
79 കഞ്ചാവ് മിഠായികളാണ് പിടികൂടിയത്. ഇയാള്‍ വന്ന സ്കൂട്ടറും പോലീസ് പിടിച്ചെടുത്തു.