പൂച്ചാക്കലിൽ 19 കാരിക്ക് മർദനമേറ്റ സംഭവം; സിപിഎം പ്രവർത്തകൻ വസ്ത്രം വലിച്ചഴിക്കാൻ ശ്രമിച്ചെന്ന് പെൺകുട്ടി
Wednesday, July 10, 2024 7:46 PM IST
ആലപ്പുഴ: താൻ ക്രൂരമർദനത്തിന് ഇരയായെന്ന് പൂച്ചാക്കലിൽ മർദനമേറ്റ ദളിത് പെൺകുട്ടി. സിപിഎം പ്രവർത്തകൻ ഷൈജു വസ്ത്രം വലിച്ചഴിക്കാനും ശ്രമിച്ചതായി പെൺകുട്ടി പറഞ്ഞു.
തലയ്ക്ക് കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴച്ചു. കുനിച്ച് നിർത്തി അടിച്ചെന്നും പെൺകുട്ടി വ്യക്തമാക്കി.
സംഭവം നടക്കുന്ന സമയം വിളിച്ചിട്ടും പോലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്യാൻ തയാറായില്ല. തന്റെ മൊഴിയെടുക്കാൻ വൈകിയെന്നും ഇവർ പറയുന്നു.
കേസിലെ രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാഞ്ഞരമറ്റത്ത് കണ്ടൽ കാടിനുള്ളിൽ ഒളിച്ചു കഴിയുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. തുടർന്ന് സംഭവം നടന്ന സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.