അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു
Wednesday, July 10, 2024 4:11 PM IST
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. ഷോളയൂർ വെള്ളക്കുളത്തെ മണികണ്ഠൻ -ദീപ ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. ഒരു ദിവസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്.
തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ജന്മനാ കുഞ്ഞിന് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു.
ഇന്നലെ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറതെടുത്തത്. അമ്മ ദീപ അരിവാൾ രോഗ ബാധിതയാണ്.