ആംആദ്മി സര്‍ക്കാരിലെ മുന്‍മന്ത്രി ബിജെപിയില്‍ ചേര്‍ന്നു
Wednesday, July 10, 2024 2:19 PM IST
ന്യൂഡല്‍ഹി: ആംആദ്മി സര്‍ക്കാരിലെ മുന്‍മന്ത്രി രാജ് കുമാര്‍ ആനന്ദ് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിയായിരുന്നു.
ഡല്‍ഹി പട്ടേല്‍ നഗറില്‍ നിന്നുള്ള എംഎല്‍എയാണ് രാജ്കുമാര്. രാജ്കുമാറിനൊപ്പം ഭാര്യ വീണ ആനന്ദും ബിജെപിയില്‍ ചേര്‍ന്നു.
ബിജെപി ഡല്‍ഹി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവയുടെയും ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗിന്റെയും സാന്നിധ്യത്തിലാണ് രാജ്കുമാര് ബിജെപിയില്‍ ചേര്‍ന്നത്. ആംആദ്മി പാര്‍ട്ടിയുടെ എംഎല്‍എയായ കര്‍താര്‍ സിംഗ് തന്‍വറും ബിജെപിയില്‍ ചേര്‍ന്നു.
ബിഎസ്പിയില് നിന്നാണ് രാജ്കുമാര് ബിജെപിയിലെത്തിയത്. കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹം ആംആദ്മി പാര്‍ട്ടി വിട്ട് ബിഎസ്പിയിലെത്തിയത്. ആംആദ്മി പാര്‍ട്ടി അഴിമതിക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് പറഞ്ഞാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്.