കായംകുളത്ത് തെരുവുനായ ആക്രമണം; പത്ത് പേര്‍ക്ക് പരിക്ക്
Wednesday, July 10, 2024 1:16 PM IST
കായംകുളം: തെരുവുനായയുടെ ആക്രമണത്തില്‍ കായംകുളത്ത് പത്ത് പേര്‍ക്ക് പരിക്കേറ്റു. വീടിനുള്ളില്‍ കയറിയും നായ ആക്രമിച്ചു.
കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുടയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇരിങ്ങാലക്കുട കിഴുത്താണിയിലായിരുന്നു സംഭവം.
കിഴുത്താണി സ്വദേശികളായ ഐക്കരപറമ്പില്‍ സുനന്ദ(60), കുട്ടാലയ്ക്കല്‍ ശ്രീകുട്ടന് (28), കുഞ്ഞലിക്കാട്ടില്‍ ശെന്തില്‍കുമാര്‍(49), കുന്നത്തപറമ്പില്‍ സൗദാമിനി (80), വെട്ടിയാട്ടില്‍ അനിത (53), പുല്ലൂര്‍ സ്വദേശി വെളുത്തേടത്ത് പറമ്പില്‍ രമ(53) എന്നിവര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.