കള്ളാക്കുറിച്ചി വിഷമദ്യദുരന്തം: മരണം 66 ആയി
Wednesday, July 10, 2024 11:20 AM IST
ചെന്നൈ: തമിഴ്നാട്ടിലെ കള്ളാക്കുറിച്ചിയിലുണ്ടായ വിഷമദ്യദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 66 ആയി. പുതുച്ചേരിയിലെ ജിപ്മെറില് ചികിത്സയിലുണ്ടായിരുന്നയാള് മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്.
വിവിധ ആശുപത്രികളിലായി ആറ് പേര് കൂടി ചികിത്സയിലുണ്ട്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
ജൂണ്‍ 19ന് കള്ളാക്കുറിച്ചിയിലെ കരുണാപുരത്തുനിന്ന് മദ്യം വാങ്ങി കഴിച്ചവര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്.