പന്തളത്ത് രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞു
Wednesday, July 10, 2024 8:05 AM IST
പന്തളം: പത്തനംതിട്ട അടൂരിൽ നിന്നു കോട്ടയത്തേക്കു രോഗിയുമായി പോയ ആംബുലൻസ് പന്തളം ജംഗ്ഷനിൽവച്ച് മറിഞ്ഞു. രോഗി ഉൾപ്പെടെ നാല് പേർക്ക് പരിക്കുണ്ട്.
ഡ്രൈവറെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ അടൂർ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മുന്പിൽ പോയ കാർ പെട്ടെന്നു വലത്തേക്കു തിരിഞ്ഞപ്പോൾ ആംബുലൻസ് കാറിൽ ഇടിച്ചു മറിയുകയായിരുന്നു. അപകടത്തിൽ കാർ ഡ്രൈവർക്കും പരിക്കുണ്ടെന്നാണ് വിവരം.