പടയപ്പ വീണ്ടും ജനവാസ മേഖലയില്‍; കൃഷി നശിപ്പിച്ചു
Tuesday, July 9, 2024 12:45 PM IST
ഇടുക്കി: കാട്ടുകൊമ്പന് പടയപ്പ വീണ്ടും ജനവാസ മേഖലയില്‍. മൂന്നാര്‍ ചെണ്ടുവരൈ എസ്റ്റേറ്റില്‍ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്ക്കടുത്താണ് കാട്ടാന ഇറങ്ങിയത്. ഇവിടെ കൃഷി ചെയ്തിരുന്ന വാഴകളും മറ്റ് കൃഷികളും ആന വ്യാപകമായി നശിപ്പിച്ചു.
ഏതാനും ദിവസങ്ങളായി ചെണ്ടുവരൈ മേഖലയില്‍ പടയപ്പയുടെ സാന്നിധ്യമുണ്ട്. വിവരമറിഞ്ഞ് ആനയെ കാട്ടിലേയ്ക്കു തുരത്താന്‍ ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി തലയാര്‍, വാഗുവാര, മറയൂര്‍ എന്നിവിടങ്ങളില്‍ ചുറ്റിത്തിരിഞ്ഞ പടയപ്പ വീണ്ടും എത്തിയതോടെ മൂന്നാറിലെ എസ്റ്റേറ്റുകളില്‍ ജനവാസ മേഖലകളില്‍ താമസിക്കുന്ന തൊഴിലാളികള്‍ ജാഗ്രതയോടെയാണ് യാത്ര.