തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചു; തിങ്കളാഴ്ച മരിച്ച ആള്‍ക്കും രോഗലക്ഷണം
Tuesday, July 9, 2024 10:48 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കരയിലെ ഭിന്നശേഷി ഹോസ്റ്റലായ കാരുണ്യയിലെ അന്തേവാസിയായ 10 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്.
അനു(26) ആണ് മരിച്ചത്. എന്നാൽ ഇയാളുടെ സ്രവ സാമ്പിളുകള്‍ പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗലക്ഷണങ്ങളോടെ ഇവിടുത്തെ ഒരു അന്തേവാസി തിങ്കളാഴ്ച മരിച്ചിരുന്നു. സമാന ലക്ഷണങ്ങളോടെ 10 പേര് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. രോഗവ്യാപനത്തിന് കാരണം എന്താണെന്ന് ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണ്.