തമിഴ്നാട് പോലീസിൽ അഴിച്ചുപണി
Tuesday, July 9, 2024 6:24 AM IST
ചെന്നൈ: സിറ്റി പോലീസ് കമ്മീഷണർ സന്ദീപ് റായ് റാത്തോഡിനെ സ്ഥലം മാറ്റി തമിഴ്നാട് പോലീസ് ട്രെയിനിംഗ് കോളേജ് ഡയറക്ടറായി നിയമിച്ചു. ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി. അമുദയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എ. അരുൺ സിറ്റി പോലീസ് കമ്മീഷണറാകും. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ഡേവിഡ്സൺ ദേവാശീർവാദത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ചു.
ബിഎസ്പി സംസ്ഥാന അധ്യക്ഷൻ കെ. ആംസ്ട്രോങ്ങിനെ കഴിഞ്ഞദിവസം അക്രമിസംഘം ക്രൂരമായി കൊലപ്പെടുത്തിയതിനു മൂന്നുദിവസത്തിനു ശേഷമാണ് പോലീസ്സേനയിൽ അഴിച്ചുപണിയുണ്ടായിരിക്കുന്നത്.