തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ - യൂത്ത്കോൺഗ്രസ് സംഘർഷം: അഞ്ചുപേർക്ക് പരിക്ക്
Monday, July 8, 2024 11:29 PM IST
തിരുവനന്തപുരം: നഗരൂരില്‍ ഡിവൈഎഫ്ഐ - യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്ക്.
നഗരൂര്‍ ആലിന്റെമൂട്ടിൽ തിങ്കളാഴ്ച വൈകുന്നേരം ഉണ്ടായ സംഭവത്തിൽ പരിക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സതേടി.
സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സ്ഥലത്ത് വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്.