മഹാരാഷ്ട്രയില്‍ കാറിടിച്ച് പോലീസുകാര്‍ മരിച്ചു
Monday, July 8, 2024 4:59 PM IST
പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ പോലീസുകാര്‍ കാറിടിച്ച് മരിച്ചു. രണ്ട് പേരാണ് മരിച്ചത്.
പോലീസുകാര്‍ സഞ്ചരിച്ച ബൈക്കിലേക്ക് കാര്‍ ഇടിക്കുകയായിരുന്നു. കാറോടിച്ച യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
അപകടത്തിന് ശേഷം ഒളിവില്‍ പോയ യുവാവിനെ പിന്നീട് പിടികൂടി. 24-കാരനായ സിദ്ദാര്‍ഥാണ് പിടിയിലായത്.