ചെ​ന്നൈ: സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സ​ന്ദീ​പ് റാ​യ് റാ​ത്തോ​ഡി​നെ സ്ഥ​ലം മാ​റ്റി. ബി​എ​സ്പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റെ ആം​സ്‌​ട്രോം​ഗി​ന്‍റെ കൊ​ല​പാ​ത​കം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ത​മി​ഴ്‌​നാ​ട് പോ​ലീ​സ് ട്രെ​യി​നിം​ഗ് കോ​ള​ജ് ഡി​ജി​പി​യാ​യി റാ​ത്തോ​ഡി​നെ നി​യ​മി​ച്ചു.

ചെ​ന്നൈ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി ലോ ​ആ​ന്‍​ഡ് ഓ​ര്‍​ഡ​ര്‍ എ​ഡി​ജി​പി എ.​അ​രു​ണി​നെ നി​യ​മി​ച്ചു. ഡേ​വി​ഡ്‌​സ​ണ്‍ ദേ​വാ​ശീ​ര്‍​വാ​ദ​മാ​ണ് പു​തി​യ ലോ ​ആ​ന്‍​ഡ് ഓ​ര്‍​ഡ​ര്‍ എ​ഡി​ജി​പി.

പ്ര​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി പി.​അ​മു​ദ​യാ​ണ് സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.