വടകരയില്‍ സീബ്രാലൈനില്‍വച്ച് വിദ്യാര്‍ഥിനികളെ സ്വകാര്യ ബസിടിച്ചു; മൂന്ന് പേർക്ക് പരിക്ക്
Monday, July 8, 2024 3:19 PM IST
കോഴിക്കോട്: വടകര മടപ്പള്ളിയില്‍ സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാര്‍ഥിനികളെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചു. അപകടത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.
മടപ്പള്ളി സര്‍ക്കാര്‍ കോളജിലെ വിദ്യാര്‍ഥികളായ ശ്രേയ, ഹൃദ്യ, ദേവിക എന്നിവര്‍ക്കാണ് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. കണ്ണൂരില്‍നിന്ന് കോഴിക്കോട് റൂട്ടിലേക്ക് വരികയായിരുന്ന അയ്യപ്പന് ബസാണ് വിദ്യാര്‍ഥിനികളെ ഇടിച്ചത്.
ആളുകള്‍ ഓടിക്കൂടിയതോടെ ഡ്രൈവറും കണ്ടക്ടറും രക്ഷപെട്ടു. ഇവര്‍ക്കായി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.