നെഗറ്റീവ് പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നു; നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി റിയാസ്
Monday, July 8, 2024 1:10 PM IST
തിരുവനന്തപുരം: താൻ വഴി പിഎസ്സി അംഗത്വം നൽകാമെന്ന് വാങ്ങിനൽകാമെന്ന് പറഞ്ഞ് സിപിഎം നേതാവ് കോഴ വാങ്ങിയെന്ന ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. തുടര്‍ച്ചയായി നെഗറ്റീവ് പ്രശ്നങ്ങളിലേക്ക് തന്നെ വലിച്ചിഴയ്ക്കുകയാണെന്ന് മന്ത്രി പ്രതികരിച്ചു.
ഇക്കാര്യങ്ങളില്‍ വസ്തുതയൊന്നുമില്ലെന്ന് ബോധ്യമായാലും ഇത് തിരുത്താന്‍ തയാറാകുന്നില്ല. തനിക്കെതിരായ നുണപ്രചാരണങ്ങളിൽ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒരാവശ്യവുമില്ലാതെ തുടർച്ചയായി തന്നെ പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ജനങ്ങൾക്ക് തന്നെ നന്നായി അറിയാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.