പ്രളയക്കെടുതിയിൽ ആസാം; രാഹുല്‍ ഗാന്ധി ദുരിതാശ്വാസ ക്യാന്പുകൾ സന്ദർശിച്ചു
Monday, July 8, 2024 11:50 AM IST
ന്യൂഡൽഹി: പ്രളയത്തില്‍ തകര്‍ന്ന ആസാം സന്ദര്‍ശിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രളയബാധിത ജില്ലയായ കാച്ചാറിലെ ദുരിതാശ്വാസ ക്യാന്പുകളിലാണ് രാഹുൽ സന്ദർശനം നടത്തിയത്.
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അടക്കമുള്ള നേതാക്കളും രാഹുലിനൊപ്പമുണ്ട്. ഇവിടുത്തെ സന്ദർശനം പൂർത്തിയാക്കിയ ശേഷം രാഹുൽ മണിപ്പൂരിലേക്ക് തിരിക്കും.
ചുരാചന്ദ്പുർ, തുബോംഗ്, മൊയ്രാങ് തുടങ്ങിയ അഭയാർഥിക്യാന്പുകളും സന്ദർശിക്കും. അഭയാർഥികളെ കണ്ടശേഷം ഗവർണറുമായി കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായാണ് രാഹുൽ മണിപ്പൂരിലെത്തുന്നത്.
അതേസമയം രാഹുലിന്റെ ആസാം, മണിപ്പുർ സന്ദര്‍ശനത്തിനെതിരേ ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ബാലബുദ്ധിയുള്ളവന്റെ ട്രാജഡി ടൂറിസമെന്നാണ് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയുടെ പരിഹാസം.