മുഖ്യമന്ത്രിയുടെ ഓഫീസിലും ചട്ടവിരുദ്ധ നിയമനം; വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനർനിയമനം
Monday, July 8, 2024 10:46 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലും ചട്ടവിരുദ്ധ നിയമനം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്.
ജോയിന്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച സി.ജെ.സുരേഷ്കുമാറിന് അതേ തസ്തികയില്‍ നിയമനം നല്‍കുകയായിരുന്നു. പുനര്‍നിയമന വ്യവസ്ഥ ലംഘിച്ചാണ് നിയമനം.
ധനവകുപ്പിന്റെ എതിര്‍പ്പ് മറിടകന്നുകൊണ്ടുള്ള നിയമനത്തില്‍ അക്കൗണ്ട് ജനറൽ വിശദീകരണം തേടി. കോടതി ഉത്തരവും സർവീസ് ചട്ടവും പാലിക്കപ്പെട്ടില്ലെന്ന് എജി വ്യക്തമാക്കി.
പുനര്‍നിയമനം നല്കണമെങ്കില് പുതിയ തസ്തിക നിര്‍മിക്കണമെന്നാണ് ചട്ടം. എന്നാൽ ഇതൊന്നും പാലിക്കാതെയായിരുന്നു നിയമനം.