ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് ആ​സാം സ​ന്ദ​ർ​ശി​ക്കും. ആ​സാ​മി​ലെ പ്ര​ള​യ​ബാ​ധി​ത ജി​ല്ല​യാ​യ കാ​ച്ചാ​റി​ലാ​ണ് രാ​ഹു​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്.

ദു​രി​ത ബാ​ധി​ത​രെ രാ​ഹു​ൽ സ​ന്ദ​ർ​ശി​ക്കും. തു​ട​ർ​ന്ന് മ​ണി​പ്പൂ​രി​ലേ​ക്ക് പോ​കും. പ്ര​തി​പ​ക്ഷ നേ​താ​വാ​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് രാ​ഹു​ൽ മ​ണി​പ്പൂ​രി​ലെ​ത്തു​ന്ന​ത്.

ഇ​വി​ട​ത്തെ അ​ഭ​യാ​ർ​ഥി​ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ചു​രാ​ച​ന്ദ്പു​ർ, തു​ബോം​ഗ്, മൊ​യ്രാ​ങ് തു​ട​ങ്ങി​യ അ​ഭ​യാ​ർ​ഥി​ക്യാ​ന്പു​ക​ളും സ​ന്ദ​ർ​ശി​ക്കും. അ​ഭ​യാ​ർ​ഥി​ക​ളെ ക​ണ്ട​ശേ​ഷം ഗ​വ​ർ​ണ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ക​ലാ​പ​ത്തി​നി​ടെ ര​ണ്ടു​ത​വ​ണ രാ​ഹു​ൽ മ​ണി​പ്പു​ർ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.