ഉറുഗ്വേയിലെ നഴ്സിംഗ് ഹോമിൽ തീപിടിത്തം; 10 വയോധികർക്ക് ദാരുണാന്ത്യം
Monday, July 8, 2024 1:48 AM IST
മോണ്ടെവീഡിയോ: ഉറുഗ്വേയിലെ നഴ്സിംഗ് ഹോമിലുണ്ടായ തീപിടിത്തത്തിൽ വയോധികരായ 10പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ നിന്നും കെയർടേക്കർ മാത്രമാണ് രക്ഷപെട്ടത്.
മരിച്ചവരിൽ എട്ടുപേർ സ്ത്രീകളും രണ്ടുപേർ പുരുഷന്മാരുമാണ്. ട്രീന്റ് വൈ ട്രെസ് നഗരത്തിലെ ആറ് മുറികളുള്ള കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.
20 വയസുള്ള കെയർടേക്കർ സാഹസികമായാണ് കെട്ടിടത്തിൽ നിന്നും രക്ഷപെട്ടത്. താമസക്കാരിൽ ഏഴ് പേർ പുക ശ്വസിച്ച് സംഭവസ്ഥലത്ത് തന്നെ മരിച്ചു, മറ്റ് മൂന്ന് പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.