മ​ല​പ്പു​റം: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​ന് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ മ​ല​പ്പു​റം ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​റോ​ട് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി ആ​ർ. ബി​ന്ദു. എ​ട​ക്ക​ര മ​ധു​ര​ക​റി​യ​ൻ ജി​ബി​നാ​ണ് (24) മ​ര്‍​ദ​ന​മേ​റ്റ​ത്.

ഇ​ല​ക്ട്രി​ക് സ്കൂ​ട്ട​ര്‍ ചാ​ര്‍​ജ് ചെ​യ്യാ​ൻ ഒ​രു വീ​ട്ടി​ല്‍ ക​യ​റി​യ​തി​ന്‍റെ പേ​രി​ലാ​ണ് വീ​ട്ടു​കാ​ര്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​തെ​ന്ന് ജി​ബി​ന്‍റെ പി​താ​വ് അ​ല​വി​ക്കു​ട്ടി പ​റ​ഞ്ഞു. ജി​ബി​ൻ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ല​ഹ​രി ഉ​പ​യോ​ഗി​ച്ച് വ​ന്ന​യാ​ളാ​ണെ​ന്ന് പ​റ​ഞ്ഞ് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.

മ​ര്‍​ദ​ന​ത്തി​ല്‍ പ​രി​ക്കേ​റ്റ ജി​ബി​ൻ നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.