കോ​ഴി​ക്കോ​ട് : വൈ​ദ്യു​തി ബി​ല്‍ അ​ട​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി​ടെ തി​രു​വ​മ്പാ​ടി കെ​എ​സ്ഇ​ബി ഓ​ഫീ​സ് ആ​ക്ര​മി​ച്ച പ്ര​തി​യു​ടെ വീ​ട്ടി​ലെ ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ച സം​ഭ​വ​ത്തി​ൽ ജി​ല്ലാ​ക​ള​ക്ട​ർ ഇ​ട​പെ​ടു​ന്നു.

ക​ള​ക്ട​റു​ടെ നി​ർ​ദേ​ശപ്ര​കാ​രം താ​മ​ര​ശേ​രി ത​ഹ​സി​ൽ​ദാ​ർ കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും പ്ര​തി അ​ജ്മ​ലി​ന്‍റെ പി​താ​വ് റ​സാ​ഖു​മാ​യും ച​ർ​ച്ച ന​ട​ത്തി. ഇ​നി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ലെ​ന്ന് സ​ത്യ​വാ​ങ്മൂ​ലം ന​ൽ​ക​ണ​മെ​ന്ന് ത​ഹ​സീ​ൽ​ദാ​ർ നി​ർ​ദ്ദേ​ശി​ച്ചു.

എ​ന്നാ​ൽ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ഒ​പ്പ് വെ​ക്കാ​ൻ റ​സാ​ക്കും കു​ടും​ബ​വും ത​യാ​റാ​യി​ല്ല. മ​ക്ക​ൾ ചെ​യ്ത അ​ക്ര​മ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു​വെ​ന്ന​ത​ട​ക്ക​മു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു സ​ത്യ​വാ​ങ്മൂ​ലം.

ഈ ​സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ത​ങ്ങ​ൾ ഒ​പ്പി​ടി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് റ​സാ​ഖി​ന്‍റെ കു​ടും​ബം. ആ​ക്ര​മി​ക്കി​ല്ല എ​ന്ന ഉ​റ​പ്പ് ല​ഭി​ച്ചാ​ൽ ക​ണ​ക്ഷ​ൻ ഇ​ന്നു​ത​ന്നെ ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന് കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.