കരുനാഗപ്പള്ളിയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു
Sunday, July 7, 2024 5:59 PM IST
കരുനാഗപ്പള്ളി: പൊട്ടി വീണ വൈദ്യുത കമ്പിയില്‍ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു. കരുനാഗപ്പള്ളിയിലാണ് സംഭവം.
കരുനാഗപ്പള്ളി ഇടക്കളങ്ങര സ്വദേശി അബ്ദുല്‍സലാമാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് വീടിന് സമീപത്ത് അബ്ദുല്‍സലാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അബ്ദുല്‍സലാമിന്റെ കാലില്‍ കമ്പി ചുറ്റിയ നിലയിലായിരുന്നു. മൃതദേഹം കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.