സിംബാബ്വെയ്ക്കെതിരായ ടി20: ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു
Sunday, July 7, 2024 4:14 PM IST
ഹരാരെ: സിംബാബ്വെയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഹരാരെ സ്പോര്‍ട്സ് ക്ലബിലാണ് മത്സരം നടക്കുന്നത്.
ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യയുടെ യുവനിരയാണ് കളത്തിലിറങ്ങുന്നത്.
ടീം ഇന്ത്യ: ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, സായ് സുദര്ശന്, റയാന് പരാഗ്, റിങ്കു സിംഗ്, ധ്രുവ് ജോറല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയി, ആവേശ് ഖാന്, മുകേഷ് കുമാര്‍.
കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ സിംബാബ്വെ 13 റണ്‍സിന് വിജയിച്ചിരുന്നു.