ടെസ്റ്റിലും ഏകദിനത്തിലും രോഹിത് ശര്‍മ നായകനായി തുടരും
Sunday, July 7, 2024 2:31 PM IST
മുംബൈ: ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായി രോഹിത് ശര്‍മ തുടരും . 2025 ജൂണ്‍ വരെ രോഹിത് നായകനായി തുടരുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചു.
അടുത്ത വര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത് തന്നെ ഇന്ത്യയെ നയിക്കും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വരെ ടെസ്റ്റിലും താരം നായകനായി തുടരും.
രോഹിതിന്റെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ഇത്തവണ ടി20 ലോകകപ്പ് സ്വന്തമാക്കിയിരുന്നു. കിരീട നേട്ടത്തിന് ശേഷം ടി20 ഫോര്‍മാറ്റില്‍ നിന്ന് അദ്ദേഹം വിരമിച്ചിരുന്നു.