മ​ല​പ്പു​റം:​ എ​ട​പ്പാ​ൾ തു​യ്യ​ത്ത് പൂ​ച്ച കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് ഓ​ട്ടോ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. തെ​യ്യ​ങ്ങാ​ട് സ്വ​ദേ​ശി തി​യ്യ​ത്ത് ഹൗ​സി​ൽ വി​ബി​ൻ​ദാ​സ്(33) ആ​ണ് മ​രി​ച്ച​ത്‌.

അ​പ​ക​ട​സ​മ​യ​ത്ത് ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ത്സ തേ​ടി. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

എ​ട​പ്പാ​ൾ പൊ​ന്നാ​നി റോ​ഡി​ൽ പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​ണ് അ​പ​ക​ടം. പൂ​ച്ച കു​റു​കെ ചാ​ടി​യ​തോ​ടെ ഇ​തി​നെ ര​ക്ഷ​പെ​ടു​ത്താ​ൻ ഓ​ട്ടോ വെ​ട്ടി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ബി​ൻ​ദാ​സി​നെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.