തൃ​ശൂ​ര്‍: ഒ​ന്ന​ര വ​യ​സു​കാ​രി​യെ വീ​ട്ടി​ലെ കി​ണ​റ്റി​ല്‍ വീ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. എ​രു​മ​പ്പെ​ട്ടി വെ​ള്ള​റ​ക്കാ​ട് ചി​റ​മ​നേ​ങ്ങാ​ട് നെ​ല്ലി​ക്കു​ന്ന് മു​ല്ല​ക്ക​ല്‍ വീ​ട്ടി​ല്‍ സു​രേ​ഷ് ബാ​ബു - ജി​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ അ​മേ​യ(​ഒ​ന്ന​ര) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 11.15നാ​ണ് സം​ഭ​വം. കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് തി​ര​ഞ്ഞ് ചെ​ന്ന​പ്പോ​ഴാ​ണ് കു​ട്ടി​യെ കി​ണ​റ്റി​ല്‍ വീ​ണ് വെ​ള്ള​ത്തി​ല്‍ മ​ല​ര്‍​ന്ന് പൊ​ങ്ങി​ക്കി​ട​ക്കു​ന്ന നി​ല​യി​ല്‍ ക​ണ്ട​ത്. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ എ​രു​മ​പ്പെ​ട്ടി പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കു​ന്നം​കു​ള​ത്ത് നി​ന്ന് അ​ഗ്‌​നി​ര​ക്ഷാ സേ​ന​യെ​ത്തി കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത് കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ച​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ സ്ഥി​രീ​ക​രി​ച്ചു.