കോ​ഴി​ക്കോ​ട്: വൈ​ദ്യു​തി ബി​ല്‍ അ​ട​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നി​ടെ തി​രു​വ​മ്പാ​ടി കെ​എ​സ്ഇ​ബി ഓ​ഫി​സ് ആ​ക്ര​മി​ച്ച​വ​രു​ടെ വീ​ട്ടി​ലേ​ക്കു​ള്ള വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച സം​ഭ​വ​ത്തി​ല്‍ കെ​എ​സ്ഇ​ബി എം​ഡി​യെ ന്യാ​യീ​ക​രി​ച്ച് വ​കു​പ്പ് മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി. ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി​യാ​ണ് എം​ഡി​യു​ടെ ന​ട​പ​ടി​യെ​ന്നും ആ​ക്ര​മി​ക്കി​ല്ലെ​ന്ന് വീ​ട്ടു​കാ​ര്‍ ഉ​റ​പ്പു ത​ന്നാ​ല്‍ വൈ​ദ്യു​തി ബ​ന്ധം പു​ന​സ്ഥാ​പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

യു​പി മോ​ഡ​ല്‍ പ്ര​തി​കാ​ര​മൊ​ന്നു​മ​ല്ല ഇ​ത്. മ​ക്ക​ള്‍ ചെ​യ്ത​തി​നു​ള്ള പ്ര​തി​കാ​ര​മാ​യ​ല്ല വീ​ട്ടു​കാ​രു​ടെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ച​ത്. ഉ​ട​മ​യും ജീ​വ​ന​ക്കാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റി. പൊ​ലീ​സ് ന​ട​പ​ടി പോ​ലെ അ​ല്ല എം​ഡി​യു​ടെ ന​ട​പ​ടി​യെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

തി​രു​വ​മ്പാ​ടി കെ​എ​സ്ഇ​ബി സെ​ക്‌​ഷ​ൻ ഓ​ഫീ​സി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി അ​സി. എ​ന്‍​ജി​നി​യ​റു​ള്‍​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രെ മ​ർ​ദി​ക്കു​ക​യും ഓ​ഫീ​സ് ത​ക​ർ​ക്കു​ക​യും ചെ​യ്ത വ്യ​ക്തി​ക​ളു​ടെ വൈ​ദ്യു​തി ക​ണ​ക്‌​ഷ​നാ​ണ് വി​ച്ഛേ​ദി​ച്ച​ത്. എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ ആ​ന്‍​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബി​ജു പ്ര​ഭാ​ക​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണു ന​ട​പ​ടി.

വൈ​ദ്യു​തി ബി​ല്ല് അ​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച റ​സാ​ഖി​ന്‍റെ വീ​ട്ടി​ലെ വൈ​ദ്യ​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചി​രു​ന്നു. ഓ​ൺ​ലൈ​നാ​യി ബി​ല്ല​ട​ച്ച റ​സാ​ഖി​ന്‍റെ മ​ക​ൻ അ​ജ്‌​മ​ൽ ഉ​ട​ൻ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് ജീ​വ​ന​ക്കാ​ര്‍ വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ എ​ത്തി​യ​ത്. ജീ​വ​ന​ക്കാ​ര്‍ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ക്കാ​ൻ വൈ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ജ്‌​മ​ലും ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ൽ ത​ര്‍​ക്ക​മു​ണ്ടാ​യി. സം​ഭ​വ​ത്തി​ൽ ജീ​വ​ന​ക്കാ​ര്‍ പൊ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. തി​രു​വ​മ്പാ​ടി​യി​ലെ കെ​എ​സ്ഇ​ബി ഓ​ഫി​സ് ആ​ക്ര​മി​ച്ച​പ്പോ​ൾ പൊ​ലീ​സ് കേ​സെ​ടു​ത്ത​തി​ൽ പ്ര​കോ​പി​ത​നാ​യ അ​ജ്മ​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ സ​ഹോ​ദ​ര​നൊ​പ്പം കെ​എ​സ്ഇ​ബി ഓ​ഫി​സി​ലെ​ത്തി ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടു എ​ന്നാ​ണ് പ​രാ​തി.

പി​ന്നാ​ലെ​യാ​ണ് ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ൻ വൈ​ദ്യു​തി ബ​ന്ധം വീ​ണ്ടും വി​ച്ഛേ​ദി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. അ​ജ്മ​ലി​ന്‍റെ പി​താ​വ് റ​സാ​ഖി​ന്‍റെ പേ​രി​ലു​ള്ള​താ​ണ് വൈ​ദ്യു​തി ക​ണ​ക്ഷ​ൻ. അ​ക്ര​മി​ക​ളു​ടെ വീ​ട്ടി​ലേ​ക്കു​ള്ള വൈ​ദ്യു​തി​യാ​ണ് വി​ച്ഛേ​ദി​ച്ച​തെ​ന്നാ​ണ് കെ​എ​സ്ഇ​ബി​യു​ടെ ന്യാ​യീ​ക​ര​ണം.