ന്യൂ​ഡ​ൽ​ഹി: ഇ​രു​പ​ത്തി​ര​ണ്ടാം ഇ​ന്ത്യ-​റ​ഷ്യ വാ​ർ​ഷി​ക ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്ന് മോ​സ്കോ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.

റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ദി​മി​ർ പു​ടി​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് മോ​ദി ഉ​ച്ച​കോ​ടി​ക്കാ​യി റ​ഷ്യ​യി​ലേ​ക്ക് പോ​കു​ന്ന​ത്. യു​ക്രെ​യ്ൻ യു​ദ്ധം തു​ട​ങ്ങി​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് മോ​ദി റ​ഷ്യ​ സന്ദർശിക്കുന്നത്.

ര​ണ്ട് ദി​വ​സ​ത്തെ റ​ഷ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം അ​വി​ടെ​നി​ന്നും മോ​ദി ഓ​സ്ട്രി​യാ​യി​ലേ​ക്കു പോ​കും.