മനീഷ് സിസോദിയയുടെ ജുഡീഷൽ കസ്റ്റഡി നീട്ടി
Saturday, July 6, 2024 10:11 PM IST
ന്യൂഡൽഹി: എഎപി മുതിർന്ന നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോദിയയുടെ ജുഡീഷൽ കസ്റ്റഡി നീട്ടി. ജൂലൈ 15 വരെയാണ് കസ്റ്റഡി നീട്ടിയത്. പ്രത്യേക ജഡ്ജി കാവേരി ബാജ്വയാണ് സിസോദിയയുടെ ജുഡീഷൽ കസ്റ്റഡി നീട്ടിയത്.
മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2023 മാർച്ചിലാണ് സിസോദിയയെ അറസ്റ്റ് ചെയ്തത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ അദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.
മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ജുഡീഷൽ കസ്റ്റഡിയിലാണ്.