നാഗ്പൂരില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയതെന്ന് പോലീസ്
Saturday, July 6, 2024 11:22 AM IST
മുംബൈ: നാഗ്പൂരില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി റിജു, ഭാര്യ പ്രിയ എന്നിവരാണ് മരിച്ചത്. പ്രിയയുടെ ചികിത്സയുമായി ബന്ധപ്പെട്ട ബാധ്യതയാണ് ജീവനൊടുക്കാന്‍ കാരണമെന്ന് പോലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രിയാണ് ഇവരെ നാഗ്പൂരിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 11 വയസുള്ള ഇവരുടെ മകള്‍ ഉറങ്ങിയ ശേഷം ഇരുവരും വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു. പ്രിയയുടെ കാന്‍സര്‍ രോഗത്തെ തുടര്‍ന്നുള്ള ചികിത്സയ്ക്കായാണ് മൂന്ന് മാസം മുമ്പ് ഇവര്‍ നാഗ്പൂരില്‍ എത്തിയത്.