തമിഴ്നാട് ബിഎസ്പി അധ്യക്ഷന്റെ കൊലപാതകം; എട്ട് പേര് അറസ്റ്റില്‍
Saturday, July 6, 2024 9:28 AM IST
ചെന്നൈ: തമിഴ്നാട് ബിഎസ്പി അധ്യക്ഷന്‍ ആംസ്ട്രോംഗ് കൊല്ലപ്പെട്ട സംഭവത്തില്‍ എട്ട് പേര് അറസ്റ്റില്‍. മുമ്പ് കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ആര്‍ക്കോട്ട് സുരേഷിന്റെ സഹോദരന് അടക്കമുള്ളവരാണ് അറസ്റ്റിലായത്.
ചെന്നൈയിലെ ആംസ്ട്രോംഗിന്റെ വീടിന് സമീപമായിരുന്നു സംഭവം. ബൈക്കുകളിലെത്തിയ ആറംഗ സംഘം വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ബൈക്കിന്റെ രജിസ്ട്രേഷന് നമ്പറും സിസിടിവി ദൃശ്യങ്ങളും ടെലിഫോണ്‍ റെക്കോര്‍ഡുകളും പരിശോധിച്ച ശേഷമാണ് എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം.
ബിഎസ്പിയുടെ സംസ്ഥാന അധ്യക്ഷ പദവിയില്‍ 17 വര്‍ഷമായി തുടരുന്ന നേതാവാണ് ആംസ്ട്രോംഗ്. അഭിഭാഷകനും ചെന്നൈ കോര്പ്പറേഷന് മുന്‍ കൗണ്‍സിലറുമായിരുന്നു.