പൊതുമരാമത്ത് കരാറുകാരൻ പഞ്ചായത്ത് മെമ്പറെ മർദിച്ചതായി പരാതി
Friday, July 5, 2024 9:57 PM IST
കൊല്ലം: പഞ്ചായത്ത് മെമ്പറെ പൊതുമരാമത്ത് കരാറുകാരൻ മർദിച്ചതായി പരാതി. കൊല്ലം ചിതറയിൽ ആണ് സംഭവം. ഇരപ്പിൽ വാർഡ് മെമ്പർ അൻസർ തലവരമ്പിലിനാണ് മർദനമേറ്റതായി പരാതി.
പിഡബ്ലിയുഡി കരാറുകാരൻ റഹീം ഇയാളെ മർദിച്ചതായി പറയുന്നു. പിഎച്ച്സി സബ്സെന്ററിന്റെ പണി വൈകിയത് ചൂണ്ടിക്കാട്ടിയതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് മർദനത്തിന് കാരണമെന്നാണ് വിവരം.
പഞ്ചായത്ത് ഓഫീസിൽ വച്ചാണ് മെമ്പർക്ക് മർദനമേറ്റത്. ഇയാൾ നിലവിൽ ചികിത്സയിലാണ്. സംഭവത്തെതുടർന്ന് അൻസർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.