പാലങ്ങള്‍ തകര്‍ന്ന സംഭവം: ബിഹാറില്‍ 11 എന്‍ജിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്തു
Friday, July 5, 2024 7:11 PM IST
പാറ്റ്ന: രണ്ടാഴ്ചക്കിടെ 10 പാലങ്ങള്‍ തകര്‍ന്നുവീണതിനെ തുടര്‍ന്ന് ബിഹാറില്‍ എന്‍ജിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്തു. സംസ്ഥാന ജലവിഭവവകുപ്പ് 11 എന്‍ജിനീയര്‍മാരെയാണ് സസ്പെന്‍ഡ് ചെയ്തത്. പാലങ്ങള്‍ തകര്‍ന്നതിന് ഉത്തരവാദികളായ കരാറുകാരെ കണ്ടെത്തി ശിക്ഷിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ബിഹാറിലെ സിവാന്‍, സരണ്‍, മധുബനി, അറാറിയ, ഈസ്റ്റ് ചമ്പാരന്‍, കിഷന്‍ഗഞ്ച് ജില്ലകളിലാണ് രണ്ടാഴ്ചയ്ക്കിടെ പത്തു പാലങ്ങള്‍ തകര്‍ന്നത്. കനത്തമഴയാണ് പാലങ്ങള്‍ തകരാനുള്ള കാരണമെന്നാണ് നിഗമനം.
പാലങ്ങളുടെ ബലപരിശോധന നടത്താന്‍ നിര്‍ദേശംനല്‍കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ബ്രജേഷ് സിംഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഏതെല്ലാം പാലങ്ങളാണ് ബലപ്പെടുത്തേണ്ടതെന്നും പൊളിച്ചുകളയേണ്ടതെന്നും കണ്ടെത്താന്‍ പരിശോധന വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.