പാ​റ്റ്‌​ന: ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മൂ​ന്നാം എ​ന്‍​ഡി​എ സ​ര്‍​ക്കാ​ര്‍ ദു​ര്‍​ബ​ല​മാ​ണെ​ന്ന് ആ​ര്‍​ജെ​ഡി അ​ധ്യ​ക്ഷ​ന്‍ ലാ​ലു പ്ര​സാ​ദ് യാ​ദ​വ്. ഓ​ഗ​സ്റ്റ് മാ​സ​ത്തോ​ടെ സ​ര്‍​ക്കാ​ര്‍ താ​ഴെ വീ​ഴു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ര്‍​ട്ടി സ്ഥാ​പക​​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ലാ​യി​രു​ന്നു ലാ​ലു​വി​ന്‍റെ പ്ര​തി​ക​ര​ണം.

കേ​ന്ദ്ര​ത്തി​ല്‍ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ അ​ടു​ത്ത മാ​സ​ത്തോ​ടെ താ​ഴെ വീ​ഴു​മെ​ന്നും ഏ​ത് നി​മി​ഷ​വും തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​ജ്ജ​മാ​കാ​നും അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു. ബി​ജെ​പി​ക്ക് ഒ​റ്റ​യ്ക്ക് ഭൂ​രി​പ​ക്ഷം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഏ​ത് നി​മി​ഷ​വും വീ​ഴും എ​ന്ന് പ്ര​തി​പ​ക്ഷ നി​ര​യി​ല്‍ നി​ന്ന് പ​ല നേ​താ​ക്ക​ളും നേ​ര​ത്തെ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

2019ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 303 സീ​റ്റു​ക​ളി​ല്‍ വി​ജ​യി​ച്ച ബി​ജെ​പി​ക്ക് ഇ​ത്ത​വ​ണ നേ​ടാ​നാ​യ​ത് 240 സീ​റ്റു​ക​ളാ​ണ്. ഒ​റ്റ​യ്ക്ക് ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ടി​ഡി​പി,ജെ​ഡി​യു,എ​ല്‍​ജെ​പി തു​ട​ങ്ങി​യ സ​ഖ്യ​ക​ക്ഷി​ക​ളു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച​ത്.