തി​രു​വ​ന​ന്ത​പു​രം: ഈ ​മാ​സം 11ന് ​വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ക​പ്പ​ലെ​ത്തു​മെ​ന്ന് തു​ഖ​മു​ഖ വ​കു​പ്പ് മ​ന്ത്രി വി.​എ​ന്‍.​വാ​സ​വ​ന്‍. ട്ര​യ​ല്‍ റ​ണ്‍ 12ന് ​ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഈ ​വ​ര്‍​ഷം ത​ന്നെ ക​മ്മീ​ഷ​നിം​ഗ് ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ഭി​മാ​ന​ക​ര​മാ​യ മൂ​ഹൂ​ര്‍​ത്ത​മാ​ണ് ഇ​തെ​ന്നും വി.​എ​ന്‍.വാ​സ​വ​ന്‍ പ​റ​ഞ്ഞു. ഏ​ക​ദേ​ശം 1500 ക​ണ്ടെ​യ്‌​ന​ര്‍ ഉ​ള്ള ക​പ്പ​ലാ​ണ് വ​രു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

തു​റ​മു​ഖ​ത്തി​ന് ആ​വ​ശ്യ​മാ​യ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യെ​ന്നും റെ​യി​ല്‍ ക​ണ​ക്റ്റി​വി​റ്റി​യും റി​ങ് റോ​ഡും സ​ജ്ജ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ട്ര​യ​ല്‍ റ​ണ്ണി​നാ​യി എ​ത്തു​ന്ന ക​പ്പ​ലി​ന്‍റെ വി​വ​ര​ങ്ങ​ള്‍ പി​ന്നീ​ട് അ​റി​യി​ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ക​മ്മീ​ഷ​നിം​ഗ് ഓ​ണ​ത്തി​ന് ന​ട​ത്താ​നാ​യേ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും വി.​എ​ന്‍.​വാ​സ​വ​ന്‍ പ​റ​ഞ്ഞു. അ​ന്തി​മ തീ​രു​മാ​നം പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.