ചായക്കടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു: ഒരാൾക്ക് പരിക്ക്
Friday, July 5, 2024 8:58 AM IST
കോഴിക്കോട്: ചായക്കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. ഒരാൾക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
കോഴിക്കോട് മുതലക്കുളത്തെ മൈതാനത്തിന് സമീപമുള്ള ചായക്കടയിൽ രാവിലെ 6.50നായിരുന്നു സംഭവം. അപകടവിവരം അറിഞ്ഞെത്തിയ ഫയർ ഫോഴ്സാണ് പരിക്കേറ്റ ആളെ പുറത്തെത്തിച്ചത്.
കടയിലുണ്ടായിരുന്ന മറ്റൊരാൾ ഓടി രക്ഷപെടുകയായിരുന്നു. ചായക്കട പൂർണമായി കത്തിനശിച്ചിട്ടുണ്ട്.