ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Thursday, July 4, 2024 5:45 PM IST
റാഞ്ചി: ഹേമന്ത് സോറൻ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ സി.പി. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ജാർഖണ്ഡിന്റെ 13 ആം മുഖ്യമന്ത്രിയായാണ് ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തത്.
ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന് സര്‍ക്കാര്‍ രൂപീകരിക്കാനായി നേരത്തെ ഹേമന്ത് സോറനെ ക്ഷണിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ ഹേമന്ത് സോറനെ വീണ്ടും മുഖ്യമന്ത്രിയാക്കാൻ ഇന്ത്യാ മുന്നണി എംഎൽഎമാരുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു.
തുടർന്ന് മുഖ്യമന്ത്രി ചംപൈ സോറൻ സ്ഥാനം രാജിവച്ചിരുന്നു. പിന്നാലെ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് ഹേമന്ത് സോറൻ ഗവർണറെ കണ്ടിരുന്നു.